കെവിവിഇഎസ് അണക്കര യൂണിറ്റ് ഓണാഘോഷം 23ന് 

കെവിവിഇഎസ് അണക്കര യൂണിറ്റ് ഓണാഘോഷം 23ന് 

Aug 22, 2026 - 15:27
 0
കെവിവിഇഎസ് അണക്കര യൂണിറ്റ് ഓണാഘോഷം 23ന് 
This is the title of the web page

ഇടുക്കി: കെവിവിഇഎസ് അണക്കര യൂണിറ്റ് ഓണാഘോഷവും സാംസ്‌കാരിക റാലിയും പുലികളിയും 23ന് നടക്കും. ഉച്ചകഴിഞ്ഞ് 3ന് ആരംഭിക്കുന്ന സാംസ്‌കാരിക റാലിയില്‍  വിവിധ നാടന്‍ കലാരൂപങ്ങള്‍,  നിശ്ചല ദൃശ്യങ്ങള്‍, വാദ്യമേളങ്ങള്‍ എന്നിവ അണിനിരക്കും. തൃശൂര്‍ അയ്യന്തോള്‍  കലാസംഘം അവതരിപ്പിക്കുന്ന മുപ്പതിലധികം പുലികള്‍ അണിനിരക്കുന്ന പുലികളിയും അരങ്ങേറും. പ്രദേശത്തെ വിവിധ സാമൂഹിക സാംസ്‌കാരിക സാമുദായിക സംഘടനകളുടെ സഹകരണം പരിപാടിക്ക് ഉറപ്പാക്കിയിട്ടുള്ളതായി സമിതി യൂണിറ്റ് പ്രസിഡന്റ് ജെയിംസ് മുള്ളൂര്‍ പറഞ്ഞു. തെയ്യം, കഥകളി, പാവക്കൂത്ത്,തമ്പോലം, ഒട്ടകം, കുതിര തുടങ്ങിയവയും കരാട്ടെ, ബോക്‌സിങ് തുടങ്ങിയവയുടെ പ്രദര്‍ശനവും റാലിയോട് അനുബന്ധിച്ച് ഉണ്ടായിരിക്കും. ഓണാഘോഷ പരിപാടികളില്‍ മുഴുവന്‍ പൊതുജനങ്ങളുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു.

Slide 1
Slide 2

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow