മലയാളി ചിരി ക്ലബ് ചാരിറ്റി വിങ് ഓണക്കിറ്റ് വിതരണം ചെയ്തു
മലയാളി ചിരി ക്ലബ് ചാരിറ്റി വിങ് ഓണക്കിറ്റ് വിതരണം ചെയ്തു
ഇടുക്കി: ഓണത്തോടനുബന്ധിച്ച് മലയാളി ചിരിക്ലബ് നടത്തുന്ന കാരുണ്യയാത്ര കട്ടപ്പനയില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി ഫ്‌ളാഗ് ഓഫ് ചെയ്തു. ഓണം ആഘോഷിക്കുന്നതിനേക്കാള്‍ വലിയ സന്തോഷമാണ് മറ്റൊരാളുടെ ജീവിതത്തില്‍ ഓണത്തിന്റെ സന്തോഷം പകരുന്നതെന്ന് അദ്ദേഹം പറഞ്ഞു. കട്ടപ്പന നഗരസഭ, ഇരട്ടയാര്‍, കാഞ്ചിയാര്‍ പഞ്ചായത്ത് പരിധികളിലെ കിടപ്പുരോഗികള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. ക്ലബ് പ്രസിഡന്റ് സണ്ണി സ്റ്റോറില്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി വിപിന്‍ വിജയന്‍, മര്‍ച്ചന്റ്‌സ് യൂത്ത് വിങ് പ്രസിഡന്റ് അജിത്ത് സുകുമാരന്‍, കാര്‍ട്ടൂണിസ്റ്റ് സജിദാസ് മോഹന്‍, ജയ്ബി ജോസഫ്, സുമിത്ത് മാത്യു, ജിനേഷ് കക്കാട്ട്, പ്രിന്‍സ് മൂലേച്ചാലില്‍, അനീഷ് തോണക്കര, ടിജിന്‍ ടോം, റോബിന്‍ ചാക്കോ, അശോക് ഇ ആര്‍, മനോജ് പി ജി, ബിപിന്‍ വിശ്വനാഥന്‍, ബിജു നമ്പിക്കല്‍, സിബി കുരുവിക്കൊമ്പില്‍, ജോസുകുട്ടി പൂവത്തുമൂട്ടില്‍, ഷിബു ജോസഫ്, ജോജി പയ്യമ്പള്ളിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?