ബിജെപി കുമളിയില്‍ വന്ദേമാതര സദസ് നടത്തി
ബിജെപി കുമളിയില്‍ വന്ദേമാതര സദസ് നടത്തി
ഇടുക്കി: ജമാഅത്തെ ഇസ്ലാമി, മുസ്ലീം ലീഗ് വര്‍ഗീയ വിവേചന അജണ്ടകള്‍ക്കെതിരെയും കോണ്‍ഗ്രസിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും വന്ദേമാതരത്തോടുള്ള അവഗണയ്‌ക്കെതിരെയും ഭാരതീയ ജനതാ പാര്‍ട്ടി ഇടുക്കി ജില്ലാ കമ്മിറ്റി കുമളിയില്‍ വന്ദേമാതര സദസ് സംഘടിപ്പിച്ചു. ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. കുമളി ബസ് സ്റ്റാന്‍ഡില്‍ സ്ഥാപിച്ചിരിക്കുന്ന മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് മുമ്പില്‍ നിന്നാരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി തിരികെ പ്രതിമയ്ക്ക് മുമ്പില്‍ സമാപിച്ചു. ജില്ലാ വൈസ് പ്രസിഡന്റുമാരായ ഷാജി നെല്ലിപ്പറമ്പില്‍, രത്‌നമ്മ ഗോപിനാഥ്, ട്രഷറര്‍ അമ്പിളി രാജന്‍, മഹിളാ മോര്‍ച്ച പ്രസിഡന്റ് ദീപാ സുരേഷ്, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ടി സി ദേവസ്യ, മണ്ഡലം ഇന്‍ ചാര്‍ജ് സനോജ് കെ സരസന്‍, ജോഷി ഗ്യാലക്‌സി, അജയന്‍ കെ തങ്കപ്പന്‍, അലക്‌സ് അലക്‌സാണ്ടര്‍, രമണി ചന്ദ്രന്‍, എ വി മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?