മെയ് ദിനം യുദ്ധവിരുദ്ധ ദിനമായി ആചരിക്കും: ഐഎന്‍ടിയുസി 

മെയ് ദിനം യുദ്ധവിരുദ്ധ ദിനമായി ആചരിക്കും: ഐഎന്‍ടിയുസി 

Apr 18, 2026 - 18:05
 0
മെയ് ദിനം യുദ്ധവിരുദ്ധ ദിനമായി ആചരിക്കും: ഐഎന്‍ടിയുസി 
This is the title of the web page

ഇടുക്കി: മെയ് ഒന്ന് തൊഴിലാളി ദിനം യുദ്ധവിരുദ്ധ ദിനമായി ആചരിക്കുമെന്ന് ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റി. യുദ്ധങ്ങളും ആഭ്യന്തര സംഘര്‍ഷങ്ങളും ലോക മനുഷ്യ സമൂഹത്തിന്റെ സമാധാന ജീവിതം തകര്‍ക്കുകയാണ്. ഇത്തരം സംഭവങ്ങളുടെ പേരില്‍ വിലക്കയറ്റം, പട്ടിണി മരണം, തൊഴില്‍ നഷ്ടം, രോഗങ്ങള്‍ എന്നിവകൊണ്ട് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത് തൊഴിലാളികളാണ്. ഈ യുദ്ധത്തിന്റെ കെടുതികള്‍ രാജ്യത്തും സംസ്ഥാനത്തും വ്യാപകമാണ്. ഇന്ധനക്ഷാമവും വിലക്കയറ്റവും, തൊഴില്‍ നഷ്ടവും, സ്ഥാപനം അടച്ചുപൂട്ടലും, സംസ്ഥാനത്ത് വ്യാപകമായിരിക്കുന്നു. എല്ലാ യുദ്ധങ്ങളും സംഘര്‍ഷങ്ങളും അവസാനിപ്പിക്കാന്‍ ഭരണകൂടങ്ങളോട് അഭ്യര്‍ഥിക്കുന്ന സ്റ്റോപ്പ് ദി വാര്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തി മെയ്ദിനത്തില്‍ എല്ലാ ജില്ലകളിലും പ്രാദേശിക തലങ്ങളിലും പ്രകടനങ്ങളും യോഗങ്ങളും നടത്തുവാനാണ് ഐഎന്‍ടിയുസി തീരുമാനിച്ചിരിക്കുന്നത്. നിലവിലെ മുതലാളി വര്‍ഗ സര്‍വാധിപത്യ വര്‍ഗീയ ഭരണത്തില്‍ കീഴില്‍ പുതിയ ലേബര്‍ കോഡുകള്‍ നടപ്പിലാക്കിയും മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരം വിബിജി റാംജി എന്ന പുതിയ പദ്ധതി കൊണ്ടുവന്നതും സാമൂഹിക സുരക്ഷാ പദ്ധതികളായ പ്രൊവിഡന്റ് ഫണ്ടും ഇഎസ്‌ഐയും ക്ഷേമനിധികളും ഇല്ലാതാക്കി ശ്രമം ശക്തി നിധി നടപ്പിലാക്കാന്‍ ശ്രമിച്ചു. തൊഴിലാളികള്‍ക്കെതിരെ നടപ്പിലാക്കുന്ന ഭരണകൂട ഭീകരതക്കെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുവാനും തീരുമാനിച്ചു. വാര്‍ത്താസമ്മേളനത്തില്‍ രാജ മാട്ടുക്കാരന്‍, തോമസ് രാജന്‍, രാജു ബേബി, വക്കച്ചന്‍ തുരുത്തിയില്‍, സന്തോഷ് അമ്പിളിവിലാസം, പ്രശാന്ത് രാജു എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow