ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ലഹരി വിരുദ്ധ സന്ദേശയാത്രയ്ക്ക് കട്ടപ്പനയില്‍ ഉജ്ജ്വല സ്വീകരണം: ഐക്യദാര്‍ഢ്യ ജ്വാല തെളിച്ചു
ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ലഹരി വിരുദ്ധ സന്ദേശയാത്രയ്ക്ക് കട്ടപ്പനയില്‍ ഉജ്ജ്വല സ്വീകരണം: ഐക്യദാര്‍ഢ്യ ജ്വാല തെളിച്ചു

ഇടുക്കി: ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ഇടുക്കി ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന ലഹരി വിരുദ്ധ സന്ദേശ യാത്രയ്ക്ക് കട്ടപ്പനയില്‍ സ്വീകരണം നല്‍കി. ലഹരിവിരുദ്ധ ഐക്യദാര്‍ഢ്യ ജ്വാലയും തെളിച്ചു. കട്ടപ്പന ഓപ്പണ്‍ സ്റ്റേഡിയത്തില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. ഭദ്രാസന മെത്രാപ്പോലീത്താ സഖറിയ മാര്‍ സേവേറിയോസ് അധ്യക്ഷനായി. ലഹരിക്കെതിരായ ബോധവല്‍ക്കരണത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നഗരത്തിലെ വിവിധ സംഘടനാ നേതാക്കളും ആത്മീയ പ്രസ്ഥാനങ്ങളിലെ ഭാരവാഹികളും രാഷ്ട്രീയ നേതാക്കളും വ്യാപാരികളുംചേര്‍ന്ന് ജ്വാല തെളിച്ച് പ്രതിജ്ഞ ചൊല്ലി.
പീരുമേട് മാര്‍ ബസേലിയോസ് എന്‍ജിനീയറിങ് കോളേജിലെയും പുളിയന്‍മല ക്രൈസ്റ്റ് കോളേജിലെയും വിദ്യാര്‍ഥികളും വിവിധ ഇടവകളിലെ യുവജനപ്രസ്ഥാന അംഗങ്ങളും വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, മുന്‍ എംഎല്‍എ ഇ എം ആഗസ്തി, സിപിഐ എം കട്ടപ്പന ഏരിയാ സെക്രട്ടറി മാത്യു ജോര്‍ജ്്, സിപിഐ ജില്ലാ സെക്രട്ടറിയേറ്റംഗം വി ആര്‍ ശശി, ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ്, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ ജോര്‍ജ്, ഭദ്രാസന സെക്രട്ടറി ഫാ ബിജു ആന്‍ഡ്രൂസ്, യുവജനപ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡന്റ് ജയിന്‍ സി മാത്യു, ഇടുക്കി ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ ജോസ് ശാമുവേല്‍, ട്രഷറര്‍ രഞ്ചു വി കോശി, യുവജനപ്രസ്ഥാനം ഭദ്രാസന സെക്രട്ടറി അജു ജേക്കബ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






