മലയോര ഹൈവേയില്‍ മെറ്റല്‍ക്കൂന: വാഹനങ്ങള്‍ക്ക് ഭീഷണി
മലയോര ഹൈവേയില്‍ മെറ്റല്‍ക്കൂന: വാഹനങ്ങള്‍ക്ക് ഭീഷണി

ഇടുക്കി: കട്ടപ്പന നരിയംപാറയില്‍ മലയോര ഹൈവേയില്‍ കൂട്ടിയിട്ടിരിക്കുന്ന മെറ്റല്‍ വാഹനങ്ങള്‍ക്ക് ഭീഷണി. ഹൈവേയിലെ അപകടസാധ്യത മേഖലയിലാണ് നിര്‍മാണത്തിനായി എത്തിച്ച മെറ്റല്‍ റോഡില്‍ കൂട്ടിയിട്ടിരിക്കുന്നത്. ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ ഇവിടെ അപകടത്തില്‍പെട്ടിട്ടും നീക്കാന്‍ നടപടി സ്വീകരിച്ചിട്ടില്ല. അടുത്തിടെ ടാറിങ് നടത്തിയ ഭാഗത്താണ് മെറ്റല്‍ ഇറക്കിയിട്ടിരിക്കുന്നത്. ഈ ഭാഗത്ത് ഗതാഗത നിയന്ത്രണവുമുണ്ട്. മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടും അപകടങ്ങള്‍ക്ക് കുറവില്ല. കാല്‍നടയാത്രികര്‍ക്കും മെറ്റല്‍ക്കൂന ഭീഷണിയാണ്. അടിയന്തരമായി മെറ്റല്‍ നീക്കി ഗതാഗതം സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






