വ്യാപാരികള്‍ ഉപ്പുതറയില്‍ മാര്‍ച്ചും ധര്‍ണയും നടത്തി
വ്യാപാരികള്‍ ഉപ്പുതറയില്‍ മാര്‍ച്ചും ധര്‍ണയും നടത്തി

ഇടുക്കി: വ്യാപാരി വ്യവസായി ഏകോപന സമിതി ഉപ്പുതറ യൂണിറ്റ് കമ്മിറ്റി ഉപ്പുതറ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ജില്ലാ സെക്രട്ടറിയേറ്റംഗം സാബു വേങ്ങവേലി ഉദ്ഘാടനം ചെയ്തു. മാലിന്യ സംസ്‌കരണം വ്യാപാരികളില്‍ അടിച്ചേല്‍പ്പിക്കാനും പിഴ ഈടാക്കാനുമുള്ള നീക്കത്തില്‍ പ്രതിഷേധിച്ചായിരുന്നു സമരം. യൂണിറ്റ് പ്രസിഡന്റ് സിബി ജോസഫ് അധ്യക്ഷനായി. ഷാജി മോഡേണ്‍, സുനില്‍ ചാലുങ്കല്‍, ജേക്കബ് പനന്താനം, ഉണ്ണി സി.എന്‍, മോഹനന്‍ വെള്ളാശ്ശേരി, ബിനോയി തോമസ്, രാജന്‍ തുഷാര എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






