വനസംരക്ഷണ നിയമ ഭേദഗതി: കട്ടപ്പന വനംവകുപ്പ് ഓഫീസ് പടിക്കല്‍ കര്‍ഷക കോണ്‍ഗ്രസ് പ്രതിഷേധം 19ന്
വനസംരക്ഷണ നിയമ ഭേദഗതി: കട്ടപ്പന വനംവകുപ്പ് ഓഫീസ് പടിക്കല്‍ കര്‍ഷക കോണ്‍ഗ്രസ് പ്രതിഷേധം 19ന്

ഇടുക്കി: വന സംരക്ഷണ നിയമ ഭേദഗതിയിലെ കരട് വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കട്ടപ്പന വനംവകുപ്പ് ഓഫീസ് പടിക്കല്‍ കര്‍ഷക കോണ്‍ഗ്രസ് 19ന് ബില്ല് കത്തിച്ച് പ്രതിഷേധിക്കും.
നവംബര്‍ 1ന് ഇറക്കിയിട്ടുള്ള കരിനിയമം ഉടന്‍ പിന്‍വലിക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് മുത്തനാട്ട് പറഞ്ഞു. നവംബര്‍ 1ന് ഇറക്കിയിട്ടുള്ള കരട് വിജ്ഞാപനം വിവിധ ഭൂവിഷയങ്ങളാല്‍ പൊറുതിമുട്ടിയ ജനങ്ങളുടെ മേല്‍ പതിക്കുന്ന മറ്റൊരു അണുബോംബ് ആണെന്നും, മനുഷ്യന്റെ മൗലിക അവകാശങ്ങളെ ഹനിക്കുന്ന കരിനിയമമാണിതെന്നും, ഈ ബില്‍ ഉടന്‍ പിന്‍വലിക്കണമെന്നും കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാനജനറല്‍ സെക്രട്ടറി ജോസ് മൂത്തനാട്ട് ആവശ്യപ്പെട്ടു.
What's Your Reaction?






