വണ്ടിപ്പെരിയാറില്‍ പെണ്‍കുട്ടിക്കും പിതാവിനും മര്‍ദനം;പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു
വണ്ടിപ്പെരിയാറില്‍ പെണ്‍കുട്ടിക്കും പിതാവിനും മര്‍ദനം;പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു

ഇടുക്കി: വണ്ടിപ്പെരിയാറില്‍ കുടുംബാഗങ്ങളോടൊപ്പം യാത്ര ചെയ്ത പെണ്‍കുട്ടിയെ വാഹനം തടഞ്ഞുനിര്‍ത്തി ദേഹോപദ്രവമേല്‍പ്പിക്കുകയും പിതാവിനെ കൈയേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്ത കേസിലെ പ്രതികളെ വണ്ടിപ്പെരിയാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. വാഴത്തോപ്പ് സ്വദേശി ആര്യഭവനില്‍ അഭിജിത്ത്, (23) വണ്ടിപ്പെരിയാര്‍ ഇഞ്ചിക്കാട് സ്വദേശി മദന്‍കുമാര്‍ (22) എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച രാത്രി 9ന് ഇഞ്ചിക്കാട് മുരുകന്‍ ക്ഷേത്രത്തിനുസമീപമാണ് സംഭവം. വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനം ഇവര്‍ തടഞ്ഞു നിര്‍ത്തുകയും. ഇതേ ചെല്ലി വാക്കുതര്‍ക്കത്തിലാകുകയും ചെയ്തു. തുടര്‍ന്ന് പിതാവിനെ ഇവര്‍ കൈയേറ്റം ചെയുകയായിരുന്നു. ഇവരെ തടയാന്‍ ശ്രമിക്കുന്നതിടെയാണ് പെണ്‍കുട്ടിക്ക് മര്‍ദനമേറ്റത്. വണ്ടിപ്പെരിയാര്‍ എസ്‌ഐ ടി എസ് ജയകൃഷ്ണന്‍, എഎസ്‌ഐമാരായ നിയാസ് മീരാന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
What's Your Reaction?






