രക്തക്കുഴല്‍ ചുരുങ്ങുന്ന അപൂര്‍വരോഗം: സന്മനസുകളുടെ കാരുണ്യം തേടി നെടുങ്കണ്ടം സ്വദേശി സജിമോന്‍
രക്തക്കുഴല്‍ ചുരുങ്ങുന്ന അപൂര്‍വരോഗം: സന്മനസുകളുടെ കാരുണ്യം തേടി നെടുങ്കണ്ടം സ്വദേശി സജിമോന്‍

ഇടുക്കി: രക്തക്കുഴല്‍ ചുരുങ്ങുന്ന അപൂര്‍വരോഗം ബാധിച്ച നെടുങ്കണ്ടം ചക്കക്കാനം കരിക്കാട്ടൂര്‍ കെ കെ സജിമോന്‍ സുമനസുകളുടെ കാരുണ്യം തേടുന്നു. നിത്യചെലവുകള്‍ക്കുള്ള പണം പോലുമില്ലാതെ ബുദ്ധിമുട്ടുകയാണ് ഇദ്ദേഹവും കുടുംബാംഗങ്ങളും. പെട്രോള്‍ പമ്പിലെ ജീവനക്കാരനായിരുന്ന സജിമോന് 13 വര്‍ഷം മുമ്പാണ് രോഗം ബാധിച്ചത്. കാലിന് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രക്തക്കുഴലുകള്‍ ചുരുങ്ങുന്ന രോഗമാണെന്ന് കണ്ടെത്തി. ലക്ഷങ്ങള്‍ ചെലവഴിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സിച്ചു. ഒടുവില്‍ ഇടത് കാല്‍പാദവും വലത് കാലിലെ രണ്ട് വിരലുകളും മുറിച്ചുമാറ്റി. പിന്നീട് മുച്ചക്ര വാഹനത്തില്‍ ഐസ്‌ക്രീം കച്ചവടം നടത്തുന്നതിനിടെ വീണ്ടും രോഗബാധിതനായി. ഇപ്പോള്‍ വലതുകാലും മുറിച്ചുമാറ്റേണ്ട സ്ഥിതിയാണ്. ജനമൈത്രി പൊലീസ് നിര്‍മിച്ചുനല്‍കിയ വീട്ടിലാണ് ഇവര്‍ കഴിയുന്നത്. സജിമോനെ ശുശ്രൂഷിക്കേണ്ടതിനാല്‍ ഭാര്യ മായയ്ക്ക് കൂലിപ്പണിക്കുപോലും പോകാന്‍ സാധിക്കുന്നില്ല. 3 കുട്ടികളുടെ പഠനവും പ്രതിസന്ധിയിലായി. വലത് കാലില്‍ ശസ്ത്രക്രിയ നടത്താന്‍ ലക്ഷങ്ങള്‍ വേണം. ചികിത്സക്ക് ആവശ്യമായ ഭീമമായ തുക കണ്ടെത്താന്‍ നിര്‍ധന കുടുംബത്തിന് മാര്‍ഗവുമില്ല. സന്മനസുകളുടെ സഹായമാണ് ഏക പ്രതീക്ഷ. സജിമോന്റെ പേരില്‍ എസ്ബിഐ നെടുങ്കണ്ടം ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പര്‍: 67358673857.
ഐഎഫ്എസ്സി: SBIN0070216. ഗൂഗിള്‍ പേ നമ്പര്‍: 9562304977.
What's Your Reaction?






