ഗുരുതരമായി പരിക്കേറ്റ പിടിയാന വീണ്ടും ആനക്കുളത്ത് എത്തി: ചികിത്സ ലഭ്യമാക്കണമെന്ന് നാട്ടുകാര്‍ 

ഗുരുതരമായി പരിക്കേറ്റ പിടിയാന വീണ്ടും ആനക്കുളത്ത് എത്തി: ചികിത്സ ലഭ്യമാക്കണമെന്ന് നാട്ടുകാര്‍ 

Sep 3, 2026 - 16:03
 0
ഗുരുതരമായി പരിക്കേറ്റ പിടിയാന വീണ്ടും ആനക്കുളത്ത് എത്തി: ചികിത്സ ലഭ്യമാക്കണമെന്ന് നാട്ടുകാര്‍ 
This is the title of the web page

ഇടുക്കി: ഒരുമാസം മുമ്പ് ആനക്കുളത്ത് ഗുരുതരമായി പരിക്കേറ്റനലയില്‍ കണ്ടെത്തിയ പിടിയാന വീണ്ടും ആനക്കുളത്ത് എത്തി. ആനയുടെ പിന്‍ഭാഗത്തായിരുന്നു മുറിവ് കാണപ്പെട്ടത്. കൃത്യമായ ചികിത്സ കിട്ടാത്തതിനെ തുടര്‍ന്ന് മുറിവ് വ്രണപ്പെടുകയും ചെയ്തു. ഇത് വനം വകുപ്പിന്റെ അനാസ്ഥയാണെന്നാണ് പ്രദേശവാസികളുടെ ആരോപണം. പിന്നീട് ആന ഈ ഭാഗത്ത് നിലയുറപ്പിച്ചത് വിനോദസഞ്ചാരികള്‍ക്കും പ്രദേശവാസികള്‍ക്കും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. എത്രയും വേഗം വനം വകുപ്പ് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്ന് ജില്ല ബയോ ഡൈവേഴ്‌സിറ്റി സമിതി കണ്‍വീനര്‍ കെ ബുള്‍ബേന്ദ്രന്‍ ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഒരുമാസം മുമ്പ് ഡിഎഫ്ഒക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതില്‍ നടപടിയില്ലാതെ വന്നതോടെ വീണ്ടും വിജിലന്‍സ്, സിസിഎഫ്, കലക്ടര്‍ എന്നിവര്‍ക്കും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ആന പ്രദേശത്ത് നിലയുറപ്പിച്ചതോടെ ഇവിടേക്ക് എത്തുന്ന വിനോദസഞ്ചാരികളെ ഭയപ്പെടുത്തുകയും പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുകയാണ്. എത്രയും വേഗം കൃത്യമായി ചികിത്സ നല്‍കി കാട്ടാനയെ കാടുകയറ്റണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow