വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച സിറ്റി ഹോട്ടല്‍ കട്ടപ്പന നഗരസഭ ആരോഗ്യവിഭാഗം പൂട്ടിച്ചു
വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച സിറ്റി ഹോട്ടല്‍ കട്ടപ്പന നഗരസഭ ആരോഗ്യവിഭാഗം പൂട്ടിച്ചു

ഇടുക്കി: വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച കട്ടപ്പന പച്ചക്കറി മാര്‍ക്കറ്റിലെ സിറ്റി ഹോട്ടല്‍ നഗരസഭ ആരോഗ്യവിഭാഗം പൂട്ടിച്ചു. കൈത്തോട്ടിലേക്ക് മലിനജലം ഒഴുക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഹോട്ടല്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഹോട്ടല്‍ അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. മുമ്പും സമാനമായ ക്രമക്കേടിനെ തുടര്‍ന്ന് സിറ്റി ഹോട്ടലിനെതിരെ നടപടിയെടുത്തിട്ടുണ്ട്.
What's Your Reaction?






