വളം നിര്‍മാണ കമ്പനിയായ ഫാക്ട് കട്ടപ്പനയില്‍ കൊതുകുവല വിതരണം ചെയ്തു
വളം നിര്‍മാണ കമ്പനിയായ ഫാക്ട് കട്ടപ്പനയില്‍ കൊതുകുവല വിതരണം ചെയ്തു

ഇടുക്കി: പ്രമുഖ വളം നിര്‍മാണ കമ്പനിയായ ഫാക്ട് കട്ടപ്പനയില്‍ കൊതുകുവല വിതരണം ചെയ്തു. സോണല്‍ മാനേജര്‍ പ്രകാശ് കുരട്ടി ഉദ്ഘാടനം ചെയ്തു. കട്ടപ്പന സര്‍വീസ് സഹകരണ ബാങ്കിന്റെ വളം ഡിപ്പോയില്‍ നിന്ന് ഫാക്ടിന്റെ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്കാണ് സൗജന്യമായി നല്‍കിയത്. ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്ന സഹചര്യത്തില്‍ എച്ച്‌ഐഎല്‍ കമ്പനിയുടെ സഹകരണത്തോടെയാണ് നിലവാരമുള്ള കോട്ടണ്‍ കൊതുകുവലകള്‍ ലഭ്യമാക്കിയത്. ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗം ടി ജെ ജേക്കബ് അധ്യക്ഷനായി. നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ. ജെ. ബെന്നി, ഫാക്ട് സീനിയര്‍ ഓഫീസര്‍ രാജന്‍ ആര്‍, ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായ സജീന്ദ്രന്‍ പൂവാങ്കല്‍, അരുണ്‍ കുമാര്‍, സെക്രട്ടറി റോബിന്‍സ് ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






