ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ കട്ടപ്പന മേഖല സമ്മേളനം നടത്തി
ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ കട്ടപ്പന മേഖല സമ്മേളനം നടത്തി
ഇടുക്കി: ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ കട്ടപ്പന മേഖല സമ്മേളനം ജില്ലാ സെക്രട്ടറി ജെ ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ നേതൃത്വത്തില്‍ അംഗങ്ങള്‍ക്കുള്ള നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. കൂടാതെ സാമൂഹിക സേവന പ്രവര്‍ത്തനവും സംഘടനയുടെ ലക്ഷ്യങ്ങളാണ്. നിലവില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് മേഖല നേരിടുന്ന വെല്ലുവിളികളും പരിഹാരങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. മേഖല വൈസ് പ്രസിഡന്റ് ദിലീപ് പവിത്ര അധ്യക്ഷനായി. ജില്ലാ പ്രസിഡണ്ട് ജിജി തോമസ് മുഖ്യപ്രഭാഷണം നടത്തി. മേഖല സെക്രട്ടറി ബിബിന്‍ തോമസ്, ജനറല്‍ സെക്രട്ടറി ഗിരീഷ്, മേഖല ട്രഷറര്‍ അരുണ്‍ അശോക, സാബു, അനന്ദ് കട്ടപ്പന എന്നിവര്‍ സംസാരിച്ചു.
What's Your Reaction?