റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് ഡയാലിസിസ് കിറ്റ് വിതരണം ചെയ്തു
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് ഡയാലിസിസ് കിറ്റ് വിതരണം ചെയ്തു
ഇടുക്കി: റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ നേതൃത്വത്തില്‍ ഡയാലിസിസ് കിറ്റ് വിതരണം നടത്തി. സെന്റ് ജോണ്‍സ് ആശുപത്രി ഡയറക്ടര്‍ ബ്രദര്‍ ബൈജു വാലുപറമ്പില്‍ ഉദ്ഘാടനം ചെയ്തു.
ക്ലബ്ബിന്റെ ഡിസ്ട്രിക് പ്രയോറിറ്റി പ്രൊജക്ടായ ഗിഫ്റ്റ് ഓഫ് ഹോപ്പ് എന്ന പദ്ധതിയുടെ ആഭിമുഖ്യത്തിലാണ് കിറ്റ് വിതരണം ചെയ്തത്. ക്ലബ് പ്രസിഡന്റ് ഷിബു പോള്‍, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഭാരതീ മോഹന്‍, ജിജിആര്‍ അഖില്‍ വിശ്വനാഥ്, സെക്രട്ടറി ബിനോയി അഗസ്റ്റിന്‍, ട്രഷറര്‍ ജിത്ത് ജോസഫ്, പാസ്റ്റ് പ്രസിഡന്റുമാരായ സന്തോഷ് ദേവസ്യ, ജോസ് മാത്യു, സെന്റ് ജോണ്‍സ് ആശുപത്രി പിആര്‍ഓ കിരണ്‍ ജോര്‍ജ് തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?