വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ റോട്ടറി വിമന്‍സ് ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് അനുമോദിച്ചു
വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ റോട്ടറി വിമന്‍സ് ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് അനുമോദിച്ചു
ഇടുക്കി: വനിതാ ദിനത്തില്‍ റോട്ടറി വിമന്‍സ് ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ്, വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ അനുമോദിച്ചു. കട്ടപ്പന വനിതാ സെല്ലില്‍ കട്ടപ്പന ഡിവൈഎസ്പി വി ടി ഷാജന്‍ ഉദ്ഘാടനംചെയ്തു. ക്ലബ് പ്രസിഡന്റ് സോണിയ ഷാജി അധ്യക്ഷനായി. വനിതാ പൊലീസ് സെല്‍ ഇന്‍ചാര്‍ജ് അമ്പിളി കെ.കെ, റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് പ്രസിഡന്റ് അഖില്‍ വിശ്വനാഥന്‍, സെക്രട്ടറി കിരണ്‍ ജോര്‍ജ് തോമസ്, റോട്ടറി വിമന്‍സ് ക്ലബ് സെക്രട്ടറി അന്ന ജെറിന്‍, ട്രഷറര്‍ റോസ് ഫിലിപ്പ്, റോട്ടറി ക്ലബ് ട്രഷറര്‍ ജോസ് ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു. വനിതാ പൊലീസുകാര്‍ക്ക് ഉപഹാരം സമ്മാനിച്ചു. ക്ലബ് അംഗങ്ങളും പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
What's Your Reaction?