ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ നെടുങ്കണ്ടം -ബാലഗ്രാം മേഖല കുടുംബസംഗമം 14ന്
ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ നെടുങ്കണ്ടം -ബാലഗ്രാം മേഖല കുടുംബസംഗമം 14ന്
ഇടുക്കി: ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ നെടുങ്കണ്ടം, ബാലഗ്രാം മേഖലകളുടെ 'സമാഗമം 2025, 14ന് നെടുങ്കണ്ടത് നടക്കും. രാവിലെ 9ന് ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നാരംഭിക്കുന്ന പ്രകടനം കിഴക്കേകവലയിലെ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് നടക്കുന്ന യോഗം എന്‍എസ്എസ് സെക്രട്ടറി ഹരികുമാര്‍ കോയിക്കല്‍ ഉദ്ഘാടനം ചെയ്യും. യൂണിയന്‍ പ്രസിഡന്റ് കെ എസ് അനില്‍ കുമാര്‍ അധ്യക്ഷനാകും. പി സി സന്തോഷ് കുമാര്‍, പി ജി പ്രസാദ് യൂണിയന്‍ ഭരണസമിതിയംഗങ്ങളായ കെ വി അജയകുമാര്‍, ജി സുരേഷ്‌കുമാര്‍, യൂണിയന്‍ സെക്രട്ടറി പി ടി അജയന്‍ നായര്‍, വനിതാ യൂണിയന്‍ പ്രസിഡന്റ് ഉഷാകുമാരി എം നായര്‍, താലൂക്ക് ആധ്യാത്മിക പഠനകേന്ദ്രം ചെയര്‍മാന്‍ ബി സി അനില്‍കുമാര്‍, താലൂക്ക് മന്നം സോഷ്യല്‍ സര്‍വീസ് കോ -ഓര്‍ഡിനേറ്റര്‍ ബി കെ ശ്രീനിവാസന്‍ എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് വിവിധ കലാപരിപാടികളും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ കെ ആര്‍ ഉണ്ണികൃഷ്ണന്‍ നായര്‍, കണ്‍വീനര്‍ എ എന്‍ ജയചന്ദ്രന്‍ നായര്‍, യൂണിയന്‍ സെക്രട്ടറി പി ടി അജയന്‍ നായര്‍, വനിതാ യൂണിയന്‍ പ്രസിഡന്റ് ഉഷാകുമാരി എം നായര്‍, നെടുങ്കണ്ടം കരയോഗം പ്രസിഡന്റ് കെ സുരേഷ്‌കുമാര്‍, തൂക്കുപാലം കരയോഗം സെക്രട്ടറി കെ വി മുരുകന്‍ പിള്ള എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?