മണ്ഡലകാല ഒരുക്കങ്ങൾ വിലയിരുത്താൻ ഇടുക്കി എസ്.പി യും സംഘവും സത്രത്തിൽ
മണ്ഡലകാല ഒരുക്കങ്ങൾ വിലയിരുത്താൻ ഇടുക്കി എസ്.പി യും സംഘവും സത്രത്തിൽ

നാളെ മണ്ഡലകാലം ആരംഭിക്കാനിരിക്കെ പരമ്പരാഗത കാനന പാതയുടെ പ്രവേശന കവാടമായ സത്രത്തിലേക്ക് ഭക്തർ എത്തിതുടങ്ങി. നാളെ രാവിലെ ഏഴു മുതലാണ് ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടുന്നത്. ഇടുക്കി എസ്.പി ടി.കെ വിഷ്ണു പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം സത്രത്തിലെത്തി ഒരുക്കങ്ങൾ വിലയിരുത്തി.
മണ്ഡലകാലത്തോടനുബന്ധിച്ച് വിപുലമായ ക്രമീകരണങ്ങളാണ് ജില്ലയിൽ ഒരുക്കിയിരിക്കുന്നതെന്ന് എസ്. പി പറഞ്ഞു. അതേസമയം ഭക്തർക്കായുള്ള അടിസ്ഥാന സൗകര്യങ്ങൾ സത്രത്തിൽ ഇനിയും പൂർത്തിയാക്കാനുണ്ട്. വിരി പന്തലുകളുടെയും ശൗചാലയങ്ങളുടെയും അഭാവം ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും. ദേവസ്വം ബോർഡിൻറെ ശൗചാലയങ്ങൾ തുറന്നു നൽകാനോ പഞ്ചായത്തിന്റെ താൽക്കാലിക ശൗചാലയ നിർമ്മാണം ആരംഭിക്കാനോ ഇതുവരെ കഴിഞ്ഞിട്ടില്ല. മുൻ വർഷങ്ങളിൽ ഭക്ഷണശാലകൾ ഉൾപ്പെടെ ഉണ്ടായിരുന്നുവെങ്കിലും ഇത്തവണ ഇതൊന്നും തന്നെ തുടങ്ങിയിട്ടില്ല.
ഇടുക്കി എസ്.പി യോടൊപ്പം കട്ടപ്പന ഡി.വൈ.എസ്.പി നിഷാദ് മോൻ വി.എ, സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി. മധു പ്രതാപ് എന്നിവരും സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി എത്തിയിരുന്നു
What's Your Reaction?






