കട്ടപ്പനയാര്‍ സംരക്ഷിക്കാന്‍ 38.62 കോടി: മന്ത്രി റോഷി
കട്ടപ്പനയാര്‍ സംരക്ഷിക്കാന്‍ 38.62 കോടി: മന്ത്രി റോഷി

ഇടുക്കി: കട്ടപ്പനയാറിന്റെ സംരക്ഷണത്തിന് 38.62 കോടി അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. കട്ടപ്പന നഗരസഭാപരിധിയിലും കാഞ്ചിയാര്‍ പഞ്ചായത്തിലൂടെയുമായി ഒഴുകുന്ന കട്ടപ്പനയാറിന് വിസിബി(വെന്റഡ് ക്രോസ് ബാര്‍)കള്‍ നിര്‍മിക്കാനും പുനരുദ്ധാരണം നടത്താനുമായി തുക ചെലവഴിക്കും. നഗരസഭയിലെയും പഞ്ചായത്തിലെയും ജലസേചന സംവിധാനം മെച്ചപ്പെടുത്താനും വെള്ളപ്പൊക്ക നിയന്ത്രണവും ലക്ഷ്യമിടുന്നു.
കട്ടപ്പന നഗരത്തിലൂടെ കടന്നുപോകുന്ന കട്ടപ്പനയാറിന്റെ ഒഴുക്ക് വിവിധ സ്ഥലങ്ങളില്‍ തടസപ്പെടുന്ന സ്ഥിതിയുണ്ട്. ഇതുപരിഹരിച്ച് ഒഴുക്ക് സുഗമാക്കുന്നതിന് പദ്ധതി രേഖ തയാറാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് പുനരുദ്ധാരണം വിഭാവനം ചെയ്ത് തുക അനുവദിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ജലസേചനത്തിനായി അരുവികളില്‍നിന്ന് നേരിട്ട് ജലം എത്തിക്കാന്‍ കഴിയാത്ത സ്ഥലങ്ങളിലാണ് വിസിബികള്‍ നിര്‍മിച്ച് ജലസേചനത്തിനുള്ള സൗകര്യം ഒരുക്കുന്നത്. പ്രളയ നിയന്ത്രണത്തിനും വിസിബികള്‍ പ്രയോജനപ്പെടുത്താന്‍ കഴിയും. കുറഞ്ഞത് രണ്ടു വെന്റുകളും തടി കൊണ്ടുള്ള ഷട്ടറുകളും ഉള്‍പ്പെടുന്നതാണ് വിസിബി. ജലം തടഞ്ഞുനിര്‍ത്തി ആവശ്യാനുസരണം ജലസേചനത്തിനായി പുറത്തുവിടുകയും ചെയ്യുന്നതാണ് രീതി.
What's Your Reaction?






