കൈവശരേഖയില്ല കണ്ണംപടി ഗവ. ട്രൈബല്‍ സ്‌കൂളിന്റെ വികസനം വഴിമുട്ടുന്നു
കൈവശരേഖയില്ല കണ്ണംപടി ഗവ. ട്രൈബല്‍ സ്‌കൂളിന്റെ വികസനം വഴിമുട്ടുന്നു

ഇടുക്കി: കണ്ണംപടി ഗവ. ട്രൈബല്‍ ഹൈസ്‌കൂള്‍ സ്ഥിതിചെയ്യുന്ന ഭൂമിക്ക് കൈവശരേഖയില്ലാത്തത് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്നുവെന്ന ആരോപണവുമായി സ്‌കൂള്‍ അധികൃതരും പി.ടി.എയും രംഗത്ത്. 1956ലാണ് കണ്ണംപടി സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഇഷ്ടദാനമായി ലഭിച്ച രണ്ടര ഏക്കര്‍ സ്ഥലത്താണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഇഷ്ടദാനമായി ലഭിച്ച സ്ഥലമായതിനാല്‍ ഭൂമിക്ക് കൈവശ രേഖകളൊ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളൊ ഇല്ല. അതിനാല്‍ സ്‌കൂളിന്റെ വികസനം സാധ്യമാകുന്നില്ലായെന്നാണ് ഉയരുന്ന ആരോപണം. ഇതുസംബന്ധിച്ച വിവരങ്ങള്‍ കഴിഞ്ഞ ആഗസ്റ്റ് 14ന് രേഖാമൂലം കലക്ടര്‍ക്ക് നല്‍കി. സ്‌കൂളില്‍ നിന്ന് നാലര കിലോമീറ്റര്‍ ദൂരത്ത് സ്ഥിതി ചെയ്യുന്ന മേമാരിയിലെ ഏക അധ്യാപക വിദ്യാലയത്തില്‍ 15 കുട്ടികള്‍ പഠിക്കുന്നുണ്ട്. ഈ വിദ്യാര്‍ഥികളെ കൂടി വിദ്യാവാഹിനി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ണംപടി സ്‌കൂളിലേക്ക് മാറ്റണമെന്നും സ്‌കൂളിലേയ്ക്ക് എത്തുന്നതിനുള്ള പ്രധാന പ്രശ്‌നമായ യാത്രാ ക്ലേശത്തിന് പരിഹാരം കാണണമെന്നുമാണ് പിടിഎയുടെ ആവശ്യം. യാത്ര സൗകര്യത്തിന് അഭാവം മൂലം ഹാജര്‍ നില വളരെ കുറവാണ്. വിദ്യാര്‍ഥികള്‍ക്ക് താമസിച്ചുപഠിക്കുന്നതിന് ഹോസ്റ്റല്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്നും ആവശ്യമുണ്ട്. ഇതുസംബന്ധിച്ച് വാഴൂര്‍ സോമന് എം.എല്‍.എയ്ക്ക് സ്‌കൂള്‍ അധികൃതര്‍ നിവേദനവും നല്‍കി. വിഷയത്തില്‍ അടിയന്തര നടപടി ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് ഉയരുന്ന ആവശ്യം.
What's Your Reaction?






