മച്ചാൻസ് വാളാർഡി സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു
മച്ചാൻസ് വാളാർഡി സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു

ഇടുക്കി: വണ്ടിപ്പെരിയാർ വാളാർഡി കേന്ദ്രീകരിച്ച് കഴിഞ്ഞ അഞ്ചുവർഷമായി പ്രവർത്തിച്ചുവരുന്ന മച്ചാൻസ് വാളാർഡി സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. എച്ച്എംഎൽ എസ്റ്റേറ്റ് അസിസ്റ്റന്റ് മാനേജർ ശ്രീജിത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ ഒന്നു മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന അമ്പതോളം കുട്ടികൾക്കായാണ് സ്കൂൾ ബാഗുകൾ വിതരണം ചെയ്തത് . വാളാർഡി മേപ്പരട്ട് അംഗൻവാടിയിൽ വച്ച് നടന്ന യോഗത്തിൽ അഫി ട്രസ്റ്റ് ചെയർമാൻ എൽ മണികണ്ഠൻ അധ്യക്ഷത വഹിച്ചു. അജി വർഗീസ്,സോജൻ വള്ളിപ്പറമ്പിൽ, ജയ്സൺ ടി ജെ, ഷാജി ചമയ്ക്കൽ, രഞ്ജിത്ത് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
What's Your Reaction?






