ഓൺലൈൻ തട്ടിപ്പിന് ഇരയായി മേരികുളം സ്വദേശി
ഓൺലൈൻ തട്ടിപ്പിന് ഇരയായി മേരികുളം സ്വദേശി

ഇടുക്കി: സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരുന്ന ഈ കാലത്ത് വീണ്ടും ഓൺലൈൻ തട്ടിപ്പിന് ഇരയായി മേരികുളം സ്വദേശി. അയ്യപ്പൻകോവിൽ നിരപ്പേക്കട സ്വദേശി കൊല്ലരിക്കൽ ബിബിനാണ് ഓൺലൈൻ തട്ടിപ്പിനിരയായത് ഈ മാസം 7ന് ബിബിൻ 24 എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയും ആപ്പിലെ നിബന്ധനകൾക്ക് മറുപടി നൽകുകയും ചെയ്തിരുന്നു. രണ്ടുദിവസത്തിനുശേഷം പലതവണയായി 5000 രൂപ ബീബിന്റെ അക്കൗണ്ടിൽ ലഭിക്കുകയും ചെയ്തു. പണം തിരിച്ച് അടയ്ക്കണം എന്ന് ആവശ്യപ്പെട്ട് കോളുകൾ നിരന്തരം വരാൻ തുടങ്ങിയതോടെ ബീബിൻ പൈസ തിരിച്ചടയ്ക്കുകയും ചെയ്തു. 12,000 രൂപയോളം തിരിച്ചടച്ചെങ്കിലും വീണ്ടും പണം നൽകാൻ ആവശ്യപ്പെടുകയും നൽകിയില്ലെങ്കിൽ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ വേണ്ടപ്പെട്ടവർക്ക് അയച്ചു കൊടുക്കും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പോലീസിലും സൈബർ സെല്ലിലും പരാതി നൽകാൻ തീരുമാനിച്ചിരിക്കുകയാണ് ബിബിൻ
What's Your Reaction?






