സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ പ്രചരണാര്‍ഥം ഡിവൈഎഫ്‌ഐ വോളിബോള്‍ ടൂര്‍ണമെന്റ് നടത്തി
സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ പ്രചരണാര്‍ഥം ഡിവൈഎഫ്‌ഐ വോളിബോള്‍ ടൂര്‍ണമെന്റ് നടത്തി

ഇടുക്കി: സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ പ്രചരണാര്‍ഥം ഡിവൈഎഫ്‌ഐ കട്ടപ്പന നഗരസഭ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ഇരുപതേക്കര്‍ വോളിബോള്‍ കോര്‍ട്ടില്‍ നടന്ന മത്സരം ജില്ലാ പ്രസിഡന്റ് എസ് സുധീഷ് ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളില്‍ നിന്നുള്ള 8 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. ഒന്നാം സ്ഥാനം നേടുന്ന ടീമിന് 5001, രണ്ടാം സ്ഥാനം നേടുന്ന ടീമിന് 3001 എന്നിങ്ങനെയാണ് സമ്മാനങ്ങള്‍. മത്സരങ്ങള്‍ക്ക് ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി ഫൈസല്‍ ജാഫര്‍, പ്രസിഡന്റ് ജോബി എബ്രഹാം, ജോയിന്‍ സെക്രട്ടറി നിയാസ് അബു ,ബ്ലോക്ക് കമ്മിറ്റിയംഗം ശിവകുമാര്‍, മേഖല സെക്രട്ടറി ബിബിന്‍ ബാബു എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






