ഇടുക്കി: കുമാരമംഗലം പെരുമാങ്കണ്ടത്ത് കാറിന് തീ പിടിച്ച് കുമാരമംഗലം സര്‍വീസ് സഹകരണ ബാങ്ക് മുന്‍ മാനേജര്‍ മരിച്ചു. എരപ്പനാല്‍ സിബി (60) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 2ഓടെയാണ് സംഭവം. വാഹനം റോഡില്‍ നിന്ന് പറമ്പിലേക്ക് മാറ്റിയിട്ട നിലയിലായിരുന്നു. തൊടുപുഴയില്‍ നിന്ന് ഫയര്‍ഫോഴ്‌സെത്തി തീ അണച്ചു. പൊലീസ് ഫോറന്‍സിക്് അന്വഷണത്തിന് ശേഷമേ തീപിടിക്കാനുള്ള കാരണം വ്യക്തമാകുകയുള്ളു.