കാഞ്ചിയാറില്‍ അക്ഷയ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലിസേഷന്‍ പദ്ധതി ഉദ്ഘാടനം
കാഞ്ചിയാറില്‍ അക്ഷയ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലിസേഷന്‍ പദ്ധതി ഉദ്ഘാടനം

ഇടുക്കി: കാഞ്ചിയാര്‍ പഞ്ചായത്തിലെ അക്ഷയ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലിസേഷന്‍ പദ്ധതി കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി ഉദ്ഘാടനം ചെയ്തു. ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, റേഷന്‍ കാര്‍ഡ് തുടങ്ങിയ അടിസ്ഥാന രേഖകള്‍ ഇല്ലാത്ത പട്ടികവര്‍ഗ വിഭാഗത്തിലെ ആളുകള്‍ക്ക് രേഖകള്‍ എടുത്തുനല്‍കുന്ന പട്ടികവര്‍ഗ വികസന വകുപ്പിന്റെ പദ്ധതിയാണിത്. കാഞ്ചിയാര്‍ പഞ്ചായത്തും അയ്യപ്പന്‍കോവില്‍ പഞ്ചായത്തും കട്ടപ്പന നഗരസഭയും ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് അധ്യക്ഷനായി. അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് പ്രസിഡന്റ് ജെയ്‌മോള്‍ ജോണ്‍സണ്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗങ്ങള്‍, പട്ടികവര്‍ഗ വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






