ജില്ലാ ട്രഷറി പൈനാവിലേക്ക് മാറ്റണം: ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍
ജില്ലാ ട്രഷറി പൈനാവിലേക്ക് മാറ്റണം: ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍

ഇടുക്കി: സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടും ജില്ലാ ട്രഷറി ജില്ലാ ആസ്ഥാനത്തേയ്ക്ക് മാറ്റാത്ത നടപടിയില്‍ ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ജില്ലയുടെ എല്ലാമേഖലകളില്‍ നിന്നും പൈനാവില്‍ ആളുകള്‍ക്ക് വേഗത്തില്‍ എത്തിച്ചേരാന്‍ കഴിയും. കൂടാതെ, കലക്‌ട്രേറ്റ് ഉള്‍പ്പെടെ ഇവിടെ പ്രവര്‍ത്തിക്കുന്നു. മറ്റ് സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് വകുപ്പുകളുടെ ജില്ലാ ഓഫീസുകളും പൈനാവിലേക്ക് മാറ്റാന്‍ നടപടി വേണം. വര്‍ഷങ്ങളായി ജനങ്ങളുടെ ആവശ്യം പരിഗണിച്ചില്ലെങ്കില്‍ സമരം നടത്തുമെന്നും പ്രസിഡന്റ് എം കെ ഷാജഹാന്‍, സെക്രട്ടറി ജോസ് മാത്യു, വൈസ് പ്രസിഡന്റ് ജെയിന്‍ അഗസ്റ്റിന്‍, മനോജ് സ്‌കറിയ, ഫ്രാന്‍സിസ് പുളിക്കന്‍, കെ എന്‍ സന്തോഷ്, കെ എ ചെറിയാന്‍, സാജു കെ സി എന്നിവര്‍ പറഞ്ഞു.
What's Your Reaction?






