അര്‍ബുദ രോഗബാധിതനായ വിദ്യാര്‍ഥിക്കായി ചിരി ക്ലബ് സമാഹരിച്ച തുക കൈമാറി
അര്‍ബുദ രോഗബാധിതനായ വിദ്യാര്‍ഥിക്കായി ചിരി ക്ലബ് സമാഹരിച്ച തുക കൈമാറി

ഇടുക്കി: അര്‍ബുദ രോഗബാധിതനായ പത്താം ക്ലാസ് വിദ്യാര്‍ഥിക്കായി കട്ടപ്പന ചിരി ക്ലബ് സമാഹരിച്ച തുക നഗരസഭ ചെയര്‍പേഴ്ന്‍ ബീനാ ടോമിക്ക് കൈമാറി. വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂളിലെ വിദ്യാര്‍ഥിക്കായാണ് സഹായ നിധി രൂപീകരിച്ചത്. ചിരി ക്ലബ്ബിന്റെ പ്രവര്‍ത്തനം മാതൃക പരമാണെന്ന് ബീന ടോമി പറഞ്ഞു. ക്രൈസ്റ്റ് ട്യൂഷന്‍ സെന്ററിലെ വിദ്യാര്‍ഥികള്‍ സമാഹരിച്ച തുകയും ഇതിനോടൊപ്പം കൈമാറി. ചിരി ക്ലബ് പ്രസിഡന്റ് സണ്ണി സ്റ്റോറില്‍ ,ജനറല്‍ സെക്രട്ടറി അശോക് ഇലവന്തിക്കല്‍ ,വൈസ് പ്രസിഡന്റ് വിപിന്‍ വിജയന്‍ , ചാരിറ്റി ചെയര്‍മാന്‍ മനോജ് വര്‍ക്കി, പ്രിന്‍സ് മൂലേച്ചാലില്‍, അനീഷ് തോണക്കര, ജോമോന്‍ പൊടിപാറ,അഖില്‍ വിശ്വനാഥന്‍, അജിന്‍ ജോസഫ്, സജി ഫ്രര്‍ണ്ണാണ്ടസ്, മനോജ് പി.ജി., വെള്ളയാംകുടി സ്‌കൂള്‍ ഹെഡ് മിസ്ട്രസ്‌വിന്‍സി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






