ഇടുക്കി: സഹകരണ ജനാധിപത്യ വേദി ജീവനക്കാരുടെ നേതൃത്വത്തില്‍ ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസ് പടിക്കലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. കെപിസിസി രാഷ്ട്രീയകാര്യ സമിതി സെക്രട്ടറി ജോസഫ് വാഴയ്ക്കന്‍ ഉദ്ഘാടനം ചെയ്തു.സഹകരണ മേഖലക്ക് പ്രതിസന്ധി സൃഷ്ടിക്കുന്ന കേരള ബാങ്കിന്റെ നയങ്ങള്‍ പിന്‍വലിക്കുക, പ്രാഥമിക സഹകരണ സംഘങ്ങളോടുള്ള വിവേചനം അവസാനിപ്പിക്കുക, ഓഹരിയും അംഗങ്ങളുടെ നിക്ഷേപവും ഉള്‍പ്പെടെയുള്ള തുകകള്‍ക്ക് സുരക്ഷിതത്വം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ നടത്തിയത്്. സഹകരണ സംരക്ഷണ വേദി ജില്ലാ പ്രസിഡന്റ് അഡ്വ. ജോയി തോമസ് അധ്യക്ഷനായി. എഐസിസി അംഗം അഡ്വ. ഇ എം അഗസ്തി മുഖ്യപ്രഭാഷണം നടത്തി. ഡിസിസി പ്രസിഡന്റ് സി പി മാത്യു, ജനറല്‍ സെക്രട്ടറി എം ഡി അര്‍ജുനന്‍, കെപിസിസി ഭാരവാഹികളായ എ കെ മണി, അഡ്വ. എം എന്‍ ഗോപി, എ പി ഉസ്മാന്‍, ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് എം കെ പുരുഷോത്തമന്‍, നേതാക്കളായ ഡി കുമാര്‍, ഒ ആര്‍ ശശി, അഡ്വ. സിറിയക്് തോമസ്, എം മുനിയാണ്ടി, ജോണ്‍ നെടിയപാല, ജോര്‍ജ് തോമസ്, ഇന്ദു സുധാകരന്‍, അനില്‍ ആനിക്കനാട്ട്, ഹാപ്പി കെ വര്‍ഗീസ്, ജോബി തയ്യില്‍, അഡ്വ. കെ ബി സെല്‍വം, മനോജ് മുരളി, ജോഷി കന്യാകുടി, ജോളി ജീസസ് എന്നിവര്‍ സംസാരിച്ചു.