ഇടുക്കി: പള്ളിവാസല്‍ പഞ്ചായത്ത് പരിധിയില്‍ പീച്ചാട് പ്ലാമല മേഖലയില്‍ കാട്ടാനശല്യം രൂക്ഷം. കഴിഞ്ഞദിവസം രാത്രിയില്‍ പ്ലാമല ഇരുപത്തഞ്ചേക്കറില്‍ ഇറങ്ങിയ കാട്ടാനകൂട്ടം പ്രദേശത്തെ വീടുകള്‍ക്കും ഏലത്തോടങ്ങളിലും വ്യാപകനാശം വരുത്തി. ഏലകൃഷിക്കായി ഉപയോഗിക്കുന്ന കാര്‍ഷികോപകരണങ്ങളും കാട്ടാനകള്‍ നശിപ്പിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായിരിക്കുന്നത്. കാട്ടാനശല്യം പ്രതിരോധിക്കണമെന്നാവശ്യപ്പെട്ട് വനംവകുപ്പിനെ സമീപിച്ചിട്ട് നടപടിയില്ലെന്നും ഫലപ്രദമായ ഇടപെടല്‍ വേണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.