കട്ടപ്പന നഗരസഭ ഓഫീസ് പടിക്കൽ വ്യാപാരി വ്യവസായി സമിതിയുടെ ഉപവാസ സമരം തുടങ്ങി
കട്ടപ്പന നഗരസഭ ഓഫീസ് പടിക്കൽ വ്യാപാരി വ്യവസായി സമിതിയുടെ ഉപവാസ സമരം തുടങ്ങി

ഇടുക്കി: കട്ടപ്പന നഗരസഭയുടെ വ്യാപാര ദ്രോഹ നടപടിക്കെതിരെ കേരള വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് മജീഷ് ജേക്കബ് നഗരസഭ ഓഫീസ് പടിക്കൽ ഉപവാസ സമരം തുടങ്ങി. ജില്ലാ സെക്രട്ടറി സാജൻ കുന്നേൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് റോജി പോൾ, ട്രഷറർ നൗഷാദ് ആലുംമൂട്ടിൽ, കട്ടപ്പന റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി മുൻ പ്രസിഡന്റ് വി ആർ സജി, സമിതി ജില്ലാ വൈസ് പ്രസിഡന്റ് ധനേഷ് കുമാർ, ജോസ് പുലിക്കോടൻ, ഷിജു ഉള്ളുരുപ്പേൽ, വി എ അൻസാരി, ഷിജു തനിമ, ജി എസ് ഷിനോജ്, എം ആർ അയ്യപ്പൻകുട്ടി, ടോമി ജോർജ്, ടിജി എം രാജു, നഗരസഭ കൗൺസിലർമാർ, സമിതി നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു.
പച്ചക്കറി, മത്സ്യ-മാംസ മാർക്കറ്റുകളിലെ റോഡുകൾ ഗതാഗതയോഗ്യമാക്കുക, പഴയ ബസ് സ്റ്റാൻഡ് നവീകരിക്കുക, പുതിയ ബസ് സ്റ്റാൻഡിലേക്കുള്ള അപ്രോച്ച് റോഡുകൾ സഞ്ചാരയോഗ്യമാക്കുക, പുതിയ ബസ് സ്റ്റാൻഡ് ടെർമിനൽ അറ്റകുറ്റപ്പണി നടത്തുക, ഇവിടുത്തെ വ്യാപാരികൾക്ക് അടിസ്ഥാന സൗകര്യം ഉറപ്പാക്കുക, നഗരത്തിലെ അനധികൃത വഴിയോര കച്ചവടം തടയുക, ഇതര സംസ്ഥാനക്കാരെ മറയാക്കി നടത്തുന്ന ലഹരി ഉൽപ്പന്നങ്ങളുടെ വിൽപ്പന തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
What's Your Reaction?






