മഹിളാ സാഹസ് കേരള യാത്രയ്ക്ക് കട്ടപ്പനയില്‍ സ്വീകരണം നല്‍കി
മഹിളാ സാഹസ് കേരള യാത്രയ്ക്ക് കട്ടപ്പനയില്‍ സ്വീകരണം നല്‍കി

ഇടുക്കി: മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തര്‍ എംപി നയിക്കുന്ന മഹിളാ സാഹസ് കേരള യാത്രയ്ക്ക് കട്ടപ്പനയില്‍ സ്വീകരണം നല്‍കി. കെപിസിസി സെക്രട്ടറി തോമസ് രാജന്‍ ഉദ്ഘാടനം ചെയ്തു. ലൂസിഫര്‍ സിനിമയിലെ രാഷ്ട്രീയ നീചത്വങ്ങള്‍ ഇപ്പോള്‍ കേരളത്തില്‍ പിണറായി സര്‍ക്കാര്‍ നടപ്പിലാക്കുകയാണ്. യുവതലമുറയെ ലഹരിക്കടിമയാക്കി രാഷ്ട്രീയവും സാമ്പത്തികവുമായ ലാഭം കൊയ്യുകയാണ് ഇടതുപക്ഷം എന്ന് അദ്ദേഹം പറഞ്ഞു. ഡിവൈഎസ്പി ഓഫീസ് പടിക്കല്‍ നിന്ന് സര്‍വീസ് ഓഡിറ്റോറിയത്തിലേയ്ക്ക് സ്വീകരണ ജാഥയും നടത്തി. വനിതാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സജിമോള്‍ ഷാജി അധ്യക്ഷയായി. നേതാക്കളായ അഡ്വ. ജോയി തോമസ്, എ പി ഉസ്മന്‍, അഡ്വ. കെ ജെ ബെന്നി, മിനി സാബു, ബീന ടോമി, ജോസ് മുത്തനാട്ട്, തോമസ് മൈക്കിള്‍, സിജു ചാക്കുംമൂട്ടില്‍, സിന്ധു വിജയകുമാര്‍, മണിമേഖല എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






