ജില്ലാ എസ്റ്റേറ്റ് മസ്‌ദൂർ സംഘം മാർച്ചും ധർണയും 20ന്
ജില്ലാ എസ്റ്റേറ്റ് മസ്‌ദൂർ സംഘം മാർച്ചും ധർണയും 20ന്

ഇടുക്കി: വിവിധ ആവശ്യങ്ങളുന്നയിച്ച് ജില്ലാ എസ്റ്റേറ്റ് മസ്ദൂര്‍ സംഘം(ബിഎംഎസ്) 20ന് രാവിലെ 11ന് പീരുമേട്, നെടുങ്കണ്ടം പ്ലാന്റേഷന്‍ ഇസ്‌പെക്ടര്‍ ഓഫീസുകളിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. പീരുമേട്ടില്‍ പ്ലാന്റേഷന്‍ മസ്ദൂര്‍ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സിബി വര്‍ഗീസും നെടുങ്കണ്ടത്ത് ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ വി മധുകുമാറും ഉദ്ഘാടനം ചെയ്യും. ബിഎംഎസ് ജില്ലാ സെക്രട്ടറി കെ സി സിനീഷ്‌കുമാര്‍, യൂണിയന്‍ നേതാക്കളായ എസ് ജി മഹേഷ്, ടി കെ ശിവദാസന്‍, പി മോഹനന്‍, എസ് സുനില്‍, എ പി സഞ്ചു എന്നിവര്‍ നെടുങ്കണ്ടത്തും ബിഎംഎസ് ജില്ലാ പ്രസിഡന്റ് എം പി റെജികുമാര്‍, യൂണിയന്‍ നേതാകളായ വി.എസ് രാജ, കെ കെ സനു, കെ പി പാല്‍രാജ്, പി ടി ബാബു എന്നിവര്‍ പീരുമേട്ടിലുംസംസാരിക്കും. തോട്ടം തൊഴിലാളികള്‍ക്ക് വാസയോഗ്യമായ വീട് നിര്‍മിച്ചുനല്‍കുക, ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുക, മിനിമം വേതനം 800 രൂപയാക്കുക, പരിധിയില്ലാതെ നിയമാനുസൃത ബോണസ് നല്‍കുക, ഗ്രാറ്റുവിറ്റി, പിഎഫ് കുടിശിഖ നല്‍കുക, പൂട്ടിയ തോട്ടങ്ങള്‍ തുറക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. കേരളത്തിലെ തോട്ടം മേഖലയില്‍ ജോലിചെയ്യുന്ന പതിനായിരക്കണക്കിന് തൊഴിലാളികളെ വഞ്ചിക്കുന്ന സമീപനമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റേത്. ജസ്റ്റിസ് കൃഷ്ണന്‍നായര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തോട്ടം ഉടമകള്‍ക്ക് പിണറായി സര്‍ക്കാര്‍ നിരവധി ആനുകൂല്യങ്ങളും ഇളവുകളും നല്‍കി. എന്നാല്‍ തൊഴിലാളികളെ അവഗണിച്ചു. ബ്രീട്ടിഷുകാരുടെ കാലത്ത് നിര്‍മിച്ച ജീര്‍ണാവസ്ഥയിലുള്ള ഒറ്റമുറി ലയങ്ങളിലാണ് ഇവര്‍ കഴിയുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ എന്‍ ബി ശശിധരന്‍, കെ സി സിനീഷ്‌കുമാര്‍, ബി വിജയന്‍, എസ് ജി മഹേഷ്, വി എസ് രാജ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






