സ്റ്റുഡന്‍സ് ഡയറി ക്ലബ്ബിന്റെ ഉദ്ഘാടനം ഇരട്ടയാറില്‍
സ്റ്റുഡന്‍സ് ഡയറി ക്ലബ്ബിന്റെ ഉദ്ഘാടനം ഇരട്ടയാറില്‍

ഇടുക്കി: ലോക ക്ഷീരദിനത്തോടനുബന്ധിച്ച് ജില്ല ക്ഷീരവകുപ്പിന്റെ നേതൃത്വത്തില്‍ സ്റ്റുഡന്‍സ് ഡയറി ക്ലബ്ബിന്റെ ഉദ്ഘാടനം നാങ്കുതൊട്ടി ആപ്‌കോസ് ഓഡിറ്റോറിയത്തില്‍ നടന്നു. ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കട്ടപ്പന ക്ഷീരവികസന യൂണിറ്റിന്റെയും നലുമുക്ക് ഗവ. ഹൈസ്‌കൂളിന്റെയും സംയുക്താഭിമുഖ്യത്തിലാണ് വിദ്യാര്‍ഥികളില്‍ ക്ഷീര മേഖലയോടുള്ള താല്‍പര്യം വളര്‍ത്തുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനായി സ്റ്റുഡന്‍സ് ക്ലബ് ആരംഭിച്ചത്. പഞ്ചായത്തംഗം ജോസ് തച്ചാപറമ്പത്ത് അധ്യക്ഷനായി. ജില്ലാ ക്ഷീരവികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. ഡോളസ് പി ഇ പദ്ധതി വിശദീകരണം നടത്തി. ഹെഡ്മിസ്ട്രസ് ബിന്ദു ബി, ആപ്‌കോസ് പ്രസിഡന്റ് കെ കെ ജയന്‍ കണ്ണാടിശ്ശേരില്‍, സെക്രട്ടറി അനില്‍ കുമാര്‍ എം ആര്‍, കട്ടപ്പന ക്ഷീരവികസന ഓഫീസര്‍ ശ്രീജിത്ത് പി, ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ മിനിമോള്‍ കെ എന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






