ഇടുക്കി: ഉപ്പുതറയിലെ കെഎസ്ഇബി ഓഫീസിന് സമീപം റോഡിരികില്‍ കൂട്ടിയിട്ടിരിക്കുന്ന വൈദ്യുതി കമ്പിയും മറ്റുസാധനങ്ങളും കൂട്ടിയിട്ടിരിക്കുന്നത് കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസില്‍ എത്തുന്ന ജനങ്ങളെ നിയമത്തിന്റെ നൂലാമാല പറയുന്ന കെഎസ്ഇബിയുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. വൈദ്യുതി പോസ്റ്റില്‍ നിന്ന് അഴിച്ചുമാറ്റിയ ഇന്‍സുലേറ്ററുകളും പഴയ കമ്പികളുമാണ് റോഡിരികില്‍ കൂട്ടിയിട്ടിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നാണ് ഉയരുന്ന ആക്ഷേപം. അധികൃതര്‍ ഇടപെട്ട് കമ്പികള്‍ ഇവിടെ നിന്ന് മാറ്റുകയും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.