കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റി ഇന്ദിരാഗാന്ധി ജന്മദിനം ആഘോഷിച്ചു
കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റി ഇന്ദിരാഗാന്ധി ജന്മദിനം ആഘോഷിച്ചു

ഇടുക്കി: കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ദിരാഗാന്ധിയുടെ ജന്മദിനം ആഘോഷിച്ചു. രാജീവ് ഭവനില്‍ നടന്ന പരിപാടി യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. മണിപ്പൂരില്‍ കലാപം കത്തിപ്പടര്‍ന്ന് കാലമേറെയായിട്ടും കലാപ ബാധിതരെ തിരിഞ്ഞുനോക്കാന്‍ പോലും തയാറാവാത്ത ഭരണാധികാരികള്‍ ഇന്ത്യ ഭരിക്കുമ്പോഴാണ് ഇന്ദിരാഗാന്ധിയെപ്പോലുള്ള ഒരുഭരണാധികാരിയുടെ അഭാവം രാജ്യം തിരിച്ചറിയുന്നത്. ജനങ്ങളുടെ പ്രിയദര്‍ശിനിയായി, നവീന ഭാരതത്തിന്റെ ഇതിഹാസ നായികയായി ലോകത്തെ അത്ഭുതപ്പെടുത്തിയ ഇന്ദിരാഗാന്ധിയുടെ ജീവിതം എരിഞ്ഞടങ്ങിയെങ്കിലും ലോകം ഉള്ളിടത്തോളം കാലം അവരുട ഓര്‍മകള്‍ നിലനില്‍ക്കുമെന്ന് ജോയി വെട്ടിക്കുഴി പറഞ്ഞു.
ദളിത് കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അരുണ്‍കുമാര്‍ കാപ്പുകാട്ടില്‍ ചുമതല ഏറ്റെടുത്തു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍ അധ്യക്ഷനായി. ഡിസിസി വൈസ് പ്രസിഡന്റ് ജോര്‍ജ് ജോസഫ് പടവന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ദളിത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പി. എ. സജി, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി, നേതാക്കളായ ജോമോന്‍ തെക്കേല്‍, ഷാജി വെള്ളംമാക്കല്‍, സിജു ചക്കുംമൂട്ടില്‍, അനീഷ് മണ്ണൂര്‍, ജോയി ആനിത്തോട്ടം, സിബി പാറപ്പായി, ജെസി ബെന്നി,കെ. എസ്. സജീവ്, പി. എസ്. മേരിദാസന്‍, എബ്രഹാം പന്തംമാക്കല്‍, പൊന്നപ്പന്‍ അഞ്ചപ്ര, ജൂലി റോയി ജയപ്രകാശ്, ബിജു പുന്നൊലില്‍, ശശികുമാര്‍, റൂബി വേഴമ്പത്തോട്ടം, ഷിബു പുത്തന്‍പുരക്കല്‍, ഷാജന്‍ എബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






