ഇടുക്കി: രാജകുമാരി വില്ലേജ് ഓഫീസ് മാറ്റി സ്ഥാപിക്കാനുള്ള റവന്യു വകുപ്പിന്റെ നീക്കത്തിനെതിരെ പ്രതിഷേധവുമായി രാജകുമാരി നിവാസികള്‍. രാജകുമാരി ടൗണില്‍ നിന്നും നടുമറ്റത്തേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. റവന്യു വകുപ്പിന്റെ നടപടിക്കെതിരെ രാജകുമാരി പഞ്ചായത്ത് സര്‍വ്വകക്ഷി യോഗം ചേര്‍ന്ന് പ്രമേയം പാസാക്കി. പുതിയ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മിക്കാന്‍ നിലവില്‍ ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സൗകര്യമില്ലെന്നാണ് റവന്യൂ വകുപ്പിന്റെ വാദം.
സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മിക്കാന്‍ 10 സെന്റ് സ്ഥലം ആവശ്യമാണ്. എന്നാല്‍ രാജകുമാരിയിലെ വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്നത് 8 സെന്റ് ഭൂമിയിലാണ്. അതിനാല്‍ നടുമറ്റത്തുള്ള റവന്യൂ ഭൂമിയില്‍ വില്ലേജ് ഓഫീസ് നിര്‍മിച്ച് പഴയ ഓഫീസ് ജീവനക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സ് ആയി ഉപയോഗിക്കണമെന്നാണ് റവന്യൂ വകുപ്പ് ജില്ലാ ഭരണകൂടത്തിന് നല്‍കിയ റിപ്പോര്‍ട്ട് . ഇതനുസരിച്ച് നടുമറ്റത്ത് പുതിയ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മിക്കാന്‍ കഴിഞ്ഞ ദിവസം ജില്ല കലക്ടറുടെ ഉത്തരവിറങ്ങി. എന്നാല്‍ ജനപ്രതിനിധികളും പഞ്ചായത്തും അറിയാതെയാണ് ഇത്തരം ഒരു തീരുമാനം ഉണ്ടായത്. എതിര്‍പ്പ് ശക്തമായതോടെ പഞ്ചായത്ത് മുന്‍കൈയെടുത്ത് സര്‍വ്വ കഷി യോഗം ചേര്‍ന്നു. വില്ലേജ് ഓഫീസ് മാറ്റാനുള്ള നീക്കം അനുവദിക്കില്ലെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം കഴിഞ്ഞാല്‍ ഉടന്‍ രാജകുമാരി പഞ്ചായത്തിനോട് ചേര്‍ന്ന് റവന്യു വകുപ്പിന് ഭൂമി അനുവദിക്കുന്നതില്‍ നടപടി സ്വീകരിക്കാന്‍ സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമായി. ഇക്കാര്യം കലക്ടറെ നേരില്‍ കണ്ട് ബോധ്യപ്പെടുത്താനും തീരുമാനിച്ചു. വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ രേഖകള്‍ പരിശോധിച്ച് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മിക്കാന്‍ സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന ഭൂമിയുണ്ടോ എന്ന് പരിശോധിക്കാന്‍ സര്‍വ്വകക്ഷിയോഗം സബ് കമ്മിറ്റിയെയും ചുമതലപ്പെടുത്തി.