ഉപ്പുതോട് മാക്കുമുക്ക് - ഉദയാസിറ്റി റോഡില്‍ വാഴനട്ട് പ്രതിഷേധിച്ച് നാട്ടുകാര്‍
ഉപ്പുതോട് മാക്കുമുക്ക് - ഉദയാസിറ്റി റോഡില്‍ വാഴനട്ട് പ്രതിഷേധിച്ച് നാട്ടുകാര്‍

ഇടുക്കി: ഉപ്പുതോട് മാക്കുമുക്ക് - ഉദയാസിറ്റി റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്താത്തതില്‍ റോഡില്‍ വാഴനട്ട് പ്രതിഷേധിച്ച് നാട്ടുകാര്‍. വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന റോഡിന്റെ ശോച്യാവസ്ഥ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളെയും അധികൃതരെ അറിയിച്ചിട്ടും പരിഗണിക്കുന്നില്ലെന്നാണ് ഉയരുന്ന ആരോപണം. പ്രളയ പുനര്‍നിര്‍മാണ പ്രവൃത്തികളില്‍ ഉള്‍പ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ അനുവദിച്ചിരുന്നു. ടെണ്ടര്‍ നടപടികള്‍ ചെയ്‌തെങ്കിലും കരാറുകാര്‍ എത്തിയിട്ടില്ലെന്ന് പഞ്ചായത്തംഗം വ്യക്തമാക്കി. ആശുപത്രി ആവശ്യങ്ങള്‍ക്കായി ഒരുഓട്ടോറിക്ഷ പോലും വരാത്ത സാഹചര്യമാണന്നും അധികൃതര്‍ പ്രശ്‌നത്തില്‍ പരിഹാരം കാണണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.
What's Your Reaction?






