കാഞ്ചിയാർ പഞ്ചായത്തിൽ കിടപ്പു രോഗികൾക്കായി വോളണ്ടിയർമാർ
കാഞ്ചിയാർ പഞ്ചായത്തിൽ കിടപ്പു രോഗികൾക്കായി വോളണ്ടിയർമാർ

: സ്വയം സന്നദ്ധരായവർക്കായി പരിശീലനം തുടങ്ങി
കാഞ്ചിയാർ : പഞ്ചായത്തിലെ പാലിയേറ്റീവ് വോളന്റിയർമാരുടെ പരിശീലന പരിപാടി നടന്നു. അരികെയെന്ന പേരിലാണ് പരിശീലന പരിപാടി നടന്നത്. കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. കാഞ്ചിയാർ പഞ്ചായത്തിലെ കിടപ്പ് രോഗികളെ പരിചരിക്കാൻ സ്വയം തയ്യാറായി വന്ന വാളന്റിയർമാർക്കായാണ് പരിശീലനം നൽകിയത്. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന പരിശീലന പരിപാടിയാണ് നടന്ന് വരുന്നത്. പരീശീലന പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് നിർവഹിച്ചു.
യോഗത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ തങ്കമണി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജോളി മുഖ്യപ്രഭാഷണം നടത്തി.ജോമോൻ തെക്കേൽ , സന്ധ്യ ജയൻ , ബിന്ദു മധുക്കുട്ടൻ, രമ മനോഹരൻ , പ്രിയ ജോമോൻ , ഡോ അജു കൃഷ്ണൻ , എച്ച് ഐ ദിലീപ് പി കെ എന്നിവർ സംസാരിച്ചു.
What's Your Reaction?






