സംസ്ഥാന സ്‌കൂള്‍ കായികമേള: വെള്ളിത്തിളക്കത്തില്‍ കാല്‍വരിയുടെ അലീന സജി
സംസ്ഥാന സ്‌കൂള്‍ കായികമേള: വെള്ളിത്തിളക്കത്തില്‍ കാല്‍വരിയുടെ അലീന സജി

ഇടുക്കി: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ കാല്‍വരിമൗണ്ട് കാല്‍വരി എച്ച്എസിലെ അലീന സജിക്ക് വെള്ളി മെഡല്‍. ജൂനിയര്‍ ഗേള്‍സിന്റെ 3000 മീറ്റര്‍ ഓട്ടം മത്സരത്തിലാണ് നേട്ടം. അടുത്തദിവസങ്ങളില്‍ 1500, 800 മീറ്റര്‍ ഇനങ്ങളിലും മത്സരിക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് റവന്യു ജില്ലാ കായികമേളകളിലും മൂന്നിനങ്ങളില്‍ സ്വര്‍ണം നേടി വ്യക്തിഗത ചാമ്പ്യന്‍പട്ടവും കരസ്ഥമാക്കിയിരുന്നു. കാല്‍വരിമൗണ്ട് മാക്കല്‍ സജി വര്‍ഗീസ്- സിസി ദമ്പതികളുടെ മകളാണ്
What's Your Reaction?






