ഇടുക്കി: കേരള പി.എസ്.സി എംപ്ലോയീസ് യൂണിയന്‍ വനിതാ കമ്മിറ്റിയുടെ വനിതാ ദിനാചരണം 7ന് ഉച്ചയ്ക്ക് 1 ന് പി.എസ്.സി ഓഫീസില്‍ നടക്കും. കട്ടപ്പന ഗവ. കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ അനു പങ്കജ് മുഖ്യപ്രഭാഷണം നടത്തും. കൊളുക്കന്‍ എന്ന നോവലിലൂടെ ഊരാളി ഗോത്രത്തിന്റെ സംസ്‌കാര ചരിത്രവും ജീവിതവും അടയാളപ്പെടുത്തിയ എഴുത്തുകാരി പുഷ്പമ്മയെ ആദരിക്കും.