വണ്ടിപ്പെരിയാര്‍ തങ്കമല എസ്റ്റേറ്റില്‍ ശുചീകരണം
വണ്ടിപ്പെരിയാര്‍ തങ്കമല എസ്റ്റേറ്റില്‍ ശുചീകരണം

ഇടുക്കി: ഗാന്ധിജയന്തിയോടനുബന്ധിച്ച് വണ്ടിപ്പെരിയാര്‍ തങ്കമല എസ്റ്റേറ്റ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ശുചീകരണം നടത്തി. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി മാലതി ഉദ്ഘാടനം ചെയ്തു. പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളരുത്. വീടും നാടും വൃത്തിയായി സൂക്ഷിക്കാന്‍ നമുക്ക് കൈക്കോര്‍ക്കാം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ക്ലീന്‍ തങ്കമല ഗ്രീന്‍ തങ്കമല പദ്ധതിക്ക് രൂപം നല്‍കിയത്. എസ്റ്റേറ്റിലെ സ്‌കൂള്‍ വിദ്യാര്‍ഥികളും പരിപാടിയില്‍ പങ്കുചേര്‍ന്നു. തങ്കമല എസ്റ്റേറ്റ് ലയം, അങ്കണവാടി പരിസരം, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ബ്ലീച്ചിങ് പൗഡര്‍ സ്‌പ്രേ ചെയ്തു. പഞ്ചായത്തംഗം മുനിയലക്ഷ്മി യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷന്‍ ഭാരവാഹികള്‍ നേതൃത്വം നല്‍കി.
What's Your Reaction?






