ഇടുക്കി: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി വണ്ടിപ്പെരിയാര്‍ ഗവ. യുപി സ്‌കൂളിനെ ഹരിത വിദ്യാലയമായി അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ സെല്‍വത്തായി പ്രഖ്യാപിച്ചു. പരിപാടിയില്‍ ജില്ലാ ഹരിത മിഷന്‍ ആര്‍ പി അരുണ്‍ വിഷയാവതരണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ഡി അജിത് കുമാര്‍, വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ശ്രീരാമന്‍, പഞ്ചായത്തംഗം കെ എ രഹനാസ് ഗവ. എല്‍ പി സ്‌കൂള്‍ ഹെസ്മാസ്റ്റര്‍ ബി പുഷ്പരാജ്, പി ടി എ പ്രസിഡന്റ് ഭാരത് തുടങ്ങിയവര്‍ സംസാരിച്ചു.