ഹാപ്പി കേരളം പദ്ധതി വിശദീകരണം വണ്ടിപ്പെരിയാറില്‍ 

  ഹാപ്പി കേരളം പദ്ധതി വിശദീകരണം വണ്ടിപ്പെരിയാറില്‍ 

Jan 6, 2025 - 23:16
 0
  ഹാപ്പി കേരളം പദ്ധതി വിശദീകരണം വണ്ടിപ്പെരിയാറില്‍ 
This is the title of the web page
ഇടുക്കി: സംസ്ഥാന സര്‍ക്കാരും കുടുംബശ്രീയും ചേര്‍ന്ന് തദ്ദേശസ്ഥാപനങ്ങളുടെ പിന്തുണയോടെ നടപ്പിലാക്കുന്ന ഹാപ്പി കേരളം പദ്ധതിയുടെ വിശദീകരണം വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ നടന്നു. പ്രസിഡന്റ് കെ.എം. ഉഷ ഉദ്ഘാടനം ചെയ്തു. ഓരോ വ്യക്തിയുടെയും കുടുംബത്തിന്റെയും അതുവഴി സമൂഹത്തിന്റെയും സന്തോഷത്തെ തടസപ്പെടുത്തുന്ന ഘടകങ്ങള്‍ തിരിച്ചറിയുകയും ആ തടസങ്ങളെ മറികടന്ന് സന്തോഷ സമൂഹം രൂപീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രോഗ്രാം റിസോഴ്‌സ് പേഴ്‌സണ്‍ വിഷ്ണു ആനന്ദ് പദ്ധതി വിശദീകരണം നടത്തി. സിഡിഎസ്  ചെയര്‍പേഴ്‌സണ്‍ കുമാരി പുനിത അധ്യക്ഷയായി. വൈസ് പ്രസിഡന്റ്  ശ്രീരാമന്‍, സെക്രട്ടറി സന്തോഷ്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഗോപിക ശിവന്‍, എന്നിവര്‍ സംസാരിച്ചു. റിസോഴ്‌സ് പേഴ്‌സണ്‍മാരായ  സുനില്‍, ആന്‍സി ജോസഫ,് ലില്ലിക്കുട്ടി, ഗ്രേസി ബാബു, കൃഷ്ണദേവി, രാഹുല്‍ ആര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. 
 

What's Your Reaction?

like

dislike

love

funny

angry

sad

wow