അമല സര്‍വീസ് സെന്റര്‍ ഹൈറേഞ്ച് മേഖല സുസ്ഥിതി സ്വയംസഹായ സംഘം  വനിതാദിനാഘോഷം നടത്തി

അമല സര്‍വീസ് സെന്റര്‍ ഹൈറേഞ്ച് മേഖല സുസ്ഥിതി സ്വയംസഹായ സംഘം  വനിതാദിനാഘോഷം നടത്തി

Mar 7, 2025 - 17:06
 0
അമല സര്‍വീസ് സെന്റര്‍ ഹൈറേഞ്ച് മേഖല സുസ്ഥിതി സ്വയംസഹായ സംഘം  വനിതാദിനാഘോഷം നടത്തി
This is the title of the web page

ഇടുക്കി: കാഞ്ഞിരപ്പള്ളി സിഎംസി അമല പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍വനിതാദിനാഘോഷം നടത്തി.  കട്ടപ്പന നഗരത്തില്‍ നടന്ന റാലി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറും അമല സര്‍വീസ് സെന്റര്‍ പ്രസിഡന്റുമായ മദര്‍ വിനയ ഗ്രെയ്സ് ഫ്‌ളാഗ് ഓഫ് ചെയ്തു. അമല സര്‍വീസ് സെന്റര്‍ ഹൈറേഞ്ച് മേഖല സുസ്ഥിതി സ്വയംസഹായ സംഘങ്ങളിലെ 300-ലേറെ വനിതകള്‍ റാലിയില്‍ പങ്കെടുത്തു. സ്ത്രി ശക്തികരണവും അവകാശ സംരക്ഷണവും ഓര്‍മപ്പെടുത്തുന്ന ദിനത്തില്‍ ആക്‌സിലറേറ്റ് ആക്ഷന്‍ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് റാലി നടത്തിയത്. ലിംഗസമത്വം, പ്രകൃതി ചൂഷണം, വന്യമൃഗ ആക്രമണം, ലഹരിയുടെ അതിപ്രസരം, സമൂഹമാധ്യമങ്ങളുടെ ദുര്‍വിനിയോഗം തുടങ്ങിയ  പ്രശ്‌നങ്ങള്‍ക്കെതിരെ സുസ്ഥിതി അംഗങ്ങള്‍ പ്രതികരിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനം രശ്മി രാജന്‍ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി രൂപത സിഞ്ചല്ലൂസ് റവ. ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ മുഖ്യപ്രഭാഷണം നടത്തി. പ്രൊവിന്‍സ് സോഷ്യല്‍വര്‍ക്ക് കൗണ്‍സിലര്‍ സി. റോസിറ്റ, അമല സര്‍വീസ് സെന്റര്‍ ബോര്‍ഡ് അംഗം തോമസ് രാജന്‍, ഫാ. ബിനോയി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സുസ്ഥിതി ഗ്രൂപ്പുകള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow