കട്ടപ്പന വൈഎംസിഎ വാര്‍ഷിക പൊതുയോഗവും പ്രതിഷ്ഠാ ശുശ്രൂഷയും
കട്ടപ്പന വൈഎംസിഎ വാര്‍ഷിക പൊതുയോഗവും പ്രതിഷ്ഠാ ശുശ്രൂഷയും

ഇടുക്കി: കട്ടപ്പന വൈ എം സി എ വാര്‍ഷിക പൊതുയോഗവും ഭാരവാഹികളുടെ പ്രതിഷ്ഠാ ശുശ്രൂഷയും നടന്നു. റവ. ഡോ. ബിനോയി പി ജേക്കബ് അനുഗ്രഹപ്രഭാഷണം നടത്തി. സമൂഹത്തിലെ വിവിധ വിഷയങ്ങളില്‍ ഇടപെടുകയും, വിവിധങ്ങളായ ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്യുന്ന സംഘടനയാണ് വൈ എം സി എ. നാളിതുവരെയായി കട്ടപ്പനയില്‍ വിവിധങ്ങളായ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടുനില്‍ക്കാന്‍ സംഘടനയ്ക്ക് കഴിഞ്ഞു. പ്രസിഡന്റ് സിറിള്‍ മാത്യു അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന എജ്യുക്കേഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. പ്രതിഷ്ഠാ ശുശ്രൂഷയ്ക്ക് നോമിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജുകുട്ടി പൗലോസ് നേതൃത്വം നല്‍കി. ലാല്‍ പീറ്റര്‍ പി. ജി , യു.സി തോമസ്, രജിത് ജോര്‍ജ്, സണ്ണി ജോസഫ്, കെ. ജെ ജോസഫ് എന്നിവര്‍ സംസാരിച്ചു. 2024-25 പ്രവര്‍ത്തന വര്‍ഷത്തെ പ്രസിഡന്റ് ആയി രജിത് ജോര്‍ജ്, വൈസ് പ്രസിഡന്റുമാര്‍ ആയി ജോര്‍ജ് ജേക്കബ്, ബോസ് ഇഗ്നേഷ്യസ്, ജനറല്‍സെക്രട്ടറിയായി കെ. ജെ. ജോസഫ്, ജോയിന്റ് സെക്രട്ടറിയായി ബോബി ഏബ്രഹാം, ട്രഷറാറായി യു. സി തോമസ്, എന്നിവരും കണ്‍വീനര്‍മാരായി സിറിള്‍ മാത്യു, ലാല്‍ പീറ്റര്‍ പി.ജി, പി.എം ജോസഫ്, സണ്ണി ജോസഫ്, മാത്യു മത്തായി, വികാസ് സഖറിയാസ്, വി.റ്റി. തോമസ്, ജോര്‍ജി മാത്യു, അഡ്വ ജെയ്ജു ഡി അറയ്ക്കല്‍ എന്നിവരും ചുമതലയേറ്റു.
What's Your Reaction?






