നഗരസഭയിലെ ശുചീകരണ തൊഴിലാളികള്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തു
നഗരസഭയിലെ ശുചീകരണ തൊഴിലാളികള്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തു

ഇടുക്കി: റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗണിന്റെ നേതൃത്വത്തില്‍ നഗരസഭയിലെ ശുചീകരണ തൊഴിലാളികള്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി ഉദ്ഘാടനം ചെയ്തു. മൈ വേസ്റ്റ് ,മൈ റെസ്‌പോണ്‍സിബിലിറ്റി എന്ന ക്യാമ്പിന്റെ ഭാഗമായിട്ടാണ് ശുചീകരണ തൊഴിലാളികള്‍ക്ക് മഴക്കോട്ട് ,ഷൂസ് ഗ്ലൗസുകള്‍ തുടങ്ങിയവ വിതരണം ചെയ്തത്. റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ഡൗണ്‍ പ്രസിഡന്റ് മനോജ് അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. കട്ടപ്പന നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി, പ്രോഗ്രാം കോഡിനേറ്റര്‍ രാജേഷ് നാരായണന്‍, റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ഡൗണ്‍ ഭാരവാഹികളായ അഭിലാഷ് എ.എസ്, പ്രദീപ് എസ് മണി ,പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു
What's Your Reaction?






