പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

ഇടുക്കി: അയ്യപ്പന്‍കോവില്‍ ബ്രദറണ്‍ ചര്‍ച്ചിന്റെയും ക്രിസ്തീയ ദര്‍ശനം വാര്‍ത്ത പത്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കുള്ള പഠന ഉപകരണങ്ങള്‍ വിതരണം ചെയ്തു. പഞ്ചായത്തംഗം സോണിയ ജെറി പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ലയില്‍ വിവിധ ഭാഗങ്ങളിലായി 500 ഓളം വിദ്യാര്‍ഥികള്‍ക്കാണ് ക്രിസ്തീയ ദര്‍ശനം പത്രമാധ്യമത്തിന്റെ കരുതലില്‍ കരം എന്ന പദ്ധതിയിലൂടെ പഠനോപകരണങ്ങള്‍ വിതരണം നടത്തുന്നത്. അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ നിര്‍ധനരായ 40 ഓളം വിദ്യാര്‍ഥികളെ കണ്ടെത്തിയാണ് ആവശ്യമായ പഠനോപകരണങ്ങള്‍ ആദ്യഘട്ടമായി വിതരണം ചെയ്തത്. ക്രിസ്തീയ ദര്‍ശനം പത്രമാധ്യമത്തിന്റെ ചീഫ് എഡിറ്റര്‍ സജി ജോണ്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍, റെജി ഇട്ടിമൂട്ടില്‍, സുവിശേഷകനായ ടി .സി വര്‍ഗീസ്, വിനോസന്‍ ജേക്കബ്, റ്റി .എ തോമസ്, ജെയിംസ് കൊടുംന്തറ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






