കാഞ്ചിയാര്‍ പഞ്ചായത്തില്‍ പ്രഷര്‍ ഷുഗര്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തു
കാഞ്ചിയാര്‍ പഞ്ചായത്തില്‍ പ്രഷര്‍ ഷുഗര്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തു

ഇടുക്കി: കാഞ്ചിയാര്‍ പഞ്ചായത്തില്‍ 2023 -24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോജനങ്ങള്‍ക്കായുള്ള പ്രഷര്‍ ,ഷുഗര്‍ പരിശോധന ഉപകരണങ്ങളുടെ വിതരണം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. നരിയമ്പാറ ആരോഗ്യ ഉപകേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു മധു കുട്ടന്‍ അധ്യക്ഷത വഹിച്ചു.ആശുപത്രി നേഴ്‌സ് രാധിക വയോജനങ്ങള്‍ക്ക് ഇതിന്റെ ഉപയോഗത്തെ പറ്റി ക്ലാസുകള്‍ നയിച്ചു . ഇമ്പ്‌ലിമെന്റിങ് ഓഫീസര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍,ആശ വര്‍ക്കര്‍മാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
What's Your Reaction?






