കരുതലിന്‍ കരം 2024 പഠനോപകരണ വിതരണം
കരുതലിന്‍ കരം 2024 പഠനോപകരണ വിതരണം

ഇടുക്കി: ക്രിസ്തീയ ദര്‍ശനം വാര്‍ത്ത പത്രവും ജി എം ഐ കട്ടപ്പനയും സംയുക്തമായി വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.
ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ലയില്‍ 500 വിദ്യാര്‍ഥികള്‍ക്കാണ് കരുതലിന്‍ കരം 2024 എന്ന പേരീല്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്. ക്രിസ്തീയ ദര്‍ശനം വാര്‍ത്താപത്രം എഡിറ്റര്‍ സജി ജോണ്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി, കട്ടപ്പന സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി, വ്യാപാരി വ്യവസായി ഏകോപന സമിതി കട്ടപ്പന യൂണിറ്റ് സെക്രട്ടറി കെ പി ഹസന്‍ , സിപിഎം ഏരിയ സെക്രട്ടറി വി ആര്‍ സജി ,നഗരസഭ കൗണ്‍സിലര്‍മാരായ പ്രശാന്ത് രാജു , ബീന സിബി, അഡ്വക്കേറ്റ് മോബിന്‍ മാത്യു ,പാസ്റ്റര്‍ സുരേഷ് പോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






