കട്ടപ്പന നഗരസഭ കൗണ്‍സില്‍ യോഗം

ഇടുക്കി: കട്ടപ്പന നഗരസഭയില്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി അധ്യക്ഷയായി. കേരളോത്സവം സംബന്ധിച്ചും കട്ടപ്പന ഫെസ്റ്റിനായി നഗരസഭ ഗ്രൗണ്ട്‌ന് ക്വട്ടേഷന്‍ നല്‍കുന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നു. 28 വിഷയങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തത്. പുളിയന്മലയില്‍ എസ് വിഭാഗത്തിനായുള്ള നഗരസഭ വക സ്ഥലം അനുവദിക്കുന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നു. നഗരസഭയിലെ റോഡുകളില്‍ നിന്ന് എത്ര മീറ്റര്‍ അകലം പാലിച്ച് പട്ടയം നല്‍കാമെന്ന വിഷയത്തെ സംബന്ധിച്ച് നിയമോപദേശം ലഭ്യമാക്കാനും യോഗത്തില്‍ തീരുമാനമായി. നഗരസഭയില്‍ ഫെസ്റ്റിന് മൈതാനം അനുവദിക്കാന്‍ ക്വട്ടേഷന്‍ വിളിച്ചതുമായി ബന്ധപ്പെട്ട് സ്റ്റിയറിങ്ങ് കമ്മിറ്റിയുടെ തീരുമാനത്തെച്ചൊല്ലി കൗണ്‍സില്‍ യോഗത്തില്‍ വാക്കേറ്റവുമുണ്ടായി
What's Your Reaction?






